വടകര എംഡി എം എ കേസിലെ കീർത്തന ജയിൽ മോചിതയായി
ഹൈക്കോടതി ജാമ്യം അനുവദിച്ചാണ് രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായത്
കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തന ജയില്‍ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് വനിത ജയിലില്‍ നിന്നും കീര്‍ത്തന പുറത്തിറങ്ങിയത്. എംഡിഎംഎ വില്‍പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് കീര്‍ത്തന ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികയായിരുന്ന കീര്‍ത്തനയാണ് മറ്റ് അധ്യാപികമാരെയും ഇടപാടിന്റെ ഭാഗമാക്കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുവരെ അഞ്ച് പേരെയാണ് കേസുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്തത്.

