headerlogo
crime

നിക്ഷേപ തട്ടിപ്പ് രണ്ടുപേർ അറസ്റ്റിൽ

പേരാമ്പ്രയിൽ പ്രവർത്തിച്ചിരുന്ന അർബൻ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ നടത്തിയ നിക്ഷേപത്തട്ടിപ്പിൽ മലയിൽ രജീഷ്, ചെറുകുന്നുമ്മൽ ജിനിൽകുമാർ എന്നിവർ റിമാൻഡിൽ

 നിക്ഷേപ തട്ടിപ്പ് രണ്ടുപേർ അറസ്റ്റിൽ
avatar image

NDR news

09 Sep 2026 10:17 PM

പേരാമ്പ്ര : സിവിൽ സ്റ്റേഷന് സമീപ പ്രവർത്തിച്ചിരുന്ന പേരാമ്പ്ര അർബൻ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനാൽ 7 പേർ പേരാമ്പ്ര പോലിസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിപ്പുകാരായ കടിയങ്ങാട് സ്വദേശികളായ മലയിൽ രജീഷ് (43) ചെറുകുന്നുമ്മൽ ജനിൽ കുമാർ എന്നിവർ ഒളിവിൽ പോകുകയായിരുന്നു. 1000 മേൽ പേരിൽ നിന്നും നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. പലരും അഭിമാനം മൂലം പരാതി നൽകിയിട്ടുമില്ല..

.      ഇപ്പോൾ 7 പേരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തുടർന്നുള്ള അനേഷണത്തിലാണ് പേരാമ്പ്ര സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സി.അമ്മത് ഇരു വരെയും അറസ്റ്റ് ചെയ്തത്. എസ്. ഐ. ഷൗക്കത്തലി . റൂറൽ SP യുടെ സ്പെഷ്യൽ സ്‌കോഡിലെ എ എസ് ഐ . സുനിൽകുമാർ.പി എം. ഡിവൈഎസ്പി  സ്‌കോഡിലെ SCPO എസ് സി പി ഒ മാരായ എൻ എം ഷാഫി, സുധീഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റു ചെയ്തു.

NDR news
09 Sep 2026 10:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents