headerlogo
crime

തിരുവനന്തപുരത്ത് ഒന്നര വയസുള്ള കുഞ്ഞിനെ കഴുത്തറത്തു കൊന്നു.

തിരുവനന്തപുരത്ത് മലയിൻകീഴിൽ കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയാണ് ഈ ക്രൂരകൃത്യം ചെയ്തത്.

 തിരുവനന്തപുരത്ത് ഒന്നര വയസുള്ള കുഞ്ഞിനെ കഴുത്തറത്തു കൊന്നു.
avatar image

NDR news

10 Sep 2026 07:46 PM

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നര വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഒന്നര വയസ്സുള്ള അന്നയാണ് മരിച്ചത്. കുട്ടിയുടെ അമ്മയാണ് കൊലപാതകം നടത്തിയത്. തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലാണ് സംഭവം.

.      ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ നാട്ടുകാര്‍ വിളവൂര്‍ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, അവിടെ നിന്നും തിരുവനന്തപുരം എസ്എടി ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബപ്രശ്‌നങ്ങളാണ് കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

.      അഭിജിത്ത്- ക്രിസ്റ്റി ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കിനിടെയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. അമ്മയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

NDR news
10 Sep 2026 07:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents