നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയിൽ
മാനന്തവാടിയിൽ നിന്നും നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച പ്രതിയെ കോഴിക്കോട് നിന്നും പിടിച്ചു.
മാനന്തവാടി: മാനന്തവാടിയില്‍ 4 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പിടിയില്‍. ജിഹാസ് എന്നയാളാണ് പിടിയിലായത്. ഇയാളെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് ഇയാള്‍ സമ്മതിച്ചു.
. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. പിന്നാലെ രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റര്‍ അകലെ വെച്ച് കുട്ടിയെ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ സ്‌കൂട്ടറില്‍ ഇരുത്തി ഒരാള്‍ കൊണ്ടുപോകുന്നത് പോലിസ് കണ്ടെത്തിയിരുന്നു.നാട്ടുകാരും പോലിസും ചേര്‍ന്ന് നടത്തിയ തെരച്ചിലിന് ഒടുവില്‍ രണ്ട് മണിക്കൂറിന് ശേഷം 9.45 ഓടെ തരുവണയില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

