headerlogo
crime

വയോധികയെ മർദ്ദിച്ച കേസിൽ മകൻ പിടിയിൽ

സ്വത്ത് വീതം വെച്ചതിൽ തർക്കത്തെ തുടർന്ന് ചവറ തോട്ടിന് വടക്ക് മണ്ണന്തറ വീട്ടിൽ ശ്യാമള അമ്മയെ മർദിച്ച മകൻ വേണു (44) പിടിയിലായി

 വയോധികയെ മർദ്ദിച്ച കേസിൽ മകൻ പിടിയിൽ
avatar image

NDR news

11 Sep 2026 03:00 PM

കൊ​ല്ലം: ച​വ​റ ത​ട്ടാ​ശേ​രി​യി​ല്‍ വ​യോ​ധി​ക​യെ മ​ർ​ദി​ച്ച കേ​സി​ൽ മ​ക​ൻ പി​ടി​യി​ൽ. ച​വ​റ തോ​ട്ടി​ന് വ​ട​ക്ക് മ​ണ്ണ​ന്ത​റ വീ​ട്ടി​ല്‍ ശ്യാ​മ​ള അ​മ്മ​യ്ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​ള​യ മ​ക​ൻ വേ​ണു(44) ആ​ണ് പി​ടി​യിലായത്.

.      സ്വ​ത്ത് വീ​തം​വ​ച്ച് ന​ൽ​കി​യ​തി​ൽ കു​റ​വു​ണ്ടാ​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഹോം ​ന​ഴ്സ് ആ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

.      അ​മ്മ നി​ല​വി​ളി​ച്ച് അ​പേ​ക്ഷി​ച്ചി​ട്ടും പ്ര​തി മ​ർ​ദ​നം തു​ട​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ച​വ​റ പൊ​ലി​സ് കേ​സെ​ടു​ത്ത് വേ​ണു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​യെ അ​സ​ഭ്യം പ​റ​യു​ന്ന​തും ഷ​ര്‍​ട്ട് തൂ​ക്കി​യി​ടു​ന്ന ഹാം​ഗ​ര്‍ ഉ​പ​യോ​ഗി​ച്ച് ത​ല്ലു​ന്ന​തു​മാ​ണ് ഒ​ന്ന​ര മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

NDR news
11 Sep 2026 03:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents