headerlogo
crime

ആറുവരിപ്പാതയിൽ തെറ്റായ ദിശയിൽ കാറോടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

മലപ്പുറം, കൊളപ്പുറം ദേശീയപാതയിൽ തെറ്റായ ദിശയിൽ കാറോടിച്ച ആൾക്കെതിരെ കേസെടുത്ത് ലൈസൻസ് റദ്ദാക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ

 ആറുവരിപ്പാതയിൽ തെറ്റായ ദിശയിൽ കാറോടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും
avatar image

NDR news

11 Sep 2026 04:46 PM

മലപ്പുറം: ആറുവരിപ്പാതയിലെ ഓവര്‍ടേക്കിങ് ലെയിനിലൂടെ എതിര്‍ദിശയില്‍ കാറോടിച്ചയാള്‍ക്കെതിരെ കടുത്ത നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. മലപ്പുറം കൊളപ്പുറം ദേശീയപാതയിലായിരുന്നു അപകട യാത്ര.

.     ആറുവരിപ്പാതയില്‍ അതിവേഗത്തില്‍ മറികടക്കാന്‍ ഉപയോഗിക്കേണ്ട ഓവര്‍ടേക്കിങ് ലെയ്‌നിലൂടെയാണ് കാര്‍ എതിര്‍ദിശയില്‍ ഓടിച്ചത്. എതിരെ വന്ന വാഹനങ്ങളില്‍ ഇടിക്കാതെ തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മറ്റ് യാത്രക്കാര്‍ പകര്‍ത്തിയിരുന്നു.

NDR news
11 Sep 2026 04:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents