headerlogo
crime

മെഡിക്കൽ കോളേജ് ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചി മുറിയിൽ നടന്ന സംഭവത്തിൽ പിടിയിലായ യുവാവിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയ ലെടുത്തു.

 മെഡിക്കൽ കോളേജ് ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
avatar image

NDR news

11 Sep 2026 10:17 PM

കോഴിക്കോട്: മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച 22-കാരൻ പോലീസ് പിടിയിൽ. ആശുപത്രിയിലെ 203-ാം നമ്പർ വാർഡിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതുവായി ഉപയോഗിക്കാവുന്ന ശുചിമുറിയിൽനിന്ന് മുകളിലൂടെ തൊട്ടടുത്ത ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താനാണ് യുവാവ് ശ്രമിച്ചത്.രോഗിയായ പിതാവിന് കൂട്ടിരിപ്പിനായി എത്തിയതായിരുന്നു കസ്റ്റഡിയിലായ യുവാവ്. ഈസമയം ശുചിമുറിയിലുണ്ടായിരുന്ന, മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ, മൊബൈൽഫോൺ കണ്ട് വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

.       യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ രേഖാമൂലമുള്ള പരാതി ലഭിക്കുന്ന മുറയ്ക്ക് അറസ്റ്റുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു.

NDR news
11 Sep 2026 10:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents