headerlogo
crime

സ്റ്റേഷനിൽ സൂക്ഷിച്ച തൊണ്ടി മുതൽ പോലീസുകാരൻ തന്നെ മോഷ്ടിച്ചു. കടത്തി

സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ച ഏഴ് ചാക്ക് നിരോധിത പുകയില ഉല്പന്നം മോഷ്ടിച്ചു കൊണ്ടുപോയ അതേ സ്റ്റേഷനിലെ പോലീസുകാരനായ സിബിത്ത് ഒളിവിൽ പോയി

 സ്റ്റേഷനിൽ സൂക്ഷിച്ച തൊണ്ടി മുതൽ പോലീസുകാരൻ തന്നെ മോഷ്ടിച്ചു. കടത്തി
avatar image

NDR news

15 Sep 2026 10:37 AM

സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ 7 ചാക്ക് നിരോധിത പുകയില ഉൽപ്പന്നം മോഷ്ടിച്ച കേസിൽ പ്രതിയായ സീനിയർ സിവിൽ ഓഫീസറായ സബിത്തിനായി തിരച്ചില്‍ ഊര്‍ജിതം. നിലവിൽ ഇദ്ദേഹത്തെ അന്വേഷണ വിധേയമായി ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

.   തമിഴ്‌നാട്ടിലേക്ക് മുങ്ങിയ പ്രതി തിരികെ കേരളത്തിലേക്ക് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പുകയില ഉത്പന്നങ്ങള്‍ കാറില്‍ കടത്തികൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങളില്‍ നേരത്തെ പെലീസിന് ലഭിച്ചിരുന്നു. അതിൽ ഒരാള്‍ മാത്രമേ ഉള്ളൂ എന്ന് പൊലീസ് സ്ഥീകരിച്ചു. എങ്കിലും കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്ക് ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

.     പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പ്രതി നേരത്തെ തമിഴ്‌നാട് വഴി ഗുഡല്ലൂരേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. സംഭവ സമയത്ത് സബിത്തും പാറാവുകാരനും മാത്രമായിരുന്നു ഡ്യൂട്ടിയിലൂണ്ടായിരുന്നത് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്

NDR news
15 Sep 2026 10:37 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents