headerlogo
crime

വയോധികയെ ചെറുമകൻ കൊലപ്പെടുത്തി

തിരുവനന്തപുരം ചന്നാങ്കരയിൽ മേഴ്സി (80) യെ ചെറുമകനായ ഷിബിൻ (28) ആണ് കൊലപ്പെടുത്തിയത്.

 വയോധികയെ ചെറുമകൻ കൊലപ്പെടുത്തി
avatar image

NDR news

15 Sep 2026 02:36 PM

തിരുവനന്തപുരം: തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെവെട്ടിക്കൊലപ്പെടുത്തി ചെറുമകൻ. ചാന്നാങ്കര സ്വദേശിനി മേഴ്സി (80 )ആണ് കൊല്ലപ്പെട്ടത് . സംഭവത്തിൽ ചെറുമകൻ ഷിബിൻ (28) നെ പോലീസ് കസ്റ്റഡിയിലെടുത്തു

   വീട്ടിൽ വെച്ച് ഷിബിനും മേഴ്സിയുമായി വാക്കുതർക്കം ഉണ്ടാവുകയും ഷിബിൻ മേഴ്സിയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയും ആണ് ഉണ്ടായത്.തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റ മേഴ്സിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

.  പ്രതിയായ ഷിബിൻ സ്ഥിരം മദ്യപാനിയാണെന്നും വീട്ടിൽ വന്ന് പതിവായി വഴക്കുണ്ടാക്കാറുണ്ടെന്നും പോലീസ് പറഞ്ഞുസംഭവത്തിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷിബിനും നിസ്സാര പരിക്കുകളുണ്ട് . പ്രതിയെ ആശുപത്രിയിൽ പ്രവേശിച്ച് നിരീക്ഷിച്ചുവരികയാണ്. സംഭവത്തെ പറ്റി കഠിനംകുളം പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നു

NDR news
15 Sep 2026 02:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents