മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാലു വർഷത്തെ തടവ് ശിക്ഷ
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാലു വർഷത്തെ തടവും 30 ലക്ഷം രൂപ പിഴയും കോട്ടയം വിജിലൻസ് കോടതി വിധിച്ചു
കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. ഔദ്യോഗികപദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ശിക്ഷാവിധി. 30,84892 രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു. മൂന്നുവർഷത്തിൽ കൂടുതലായതിനാൽ സ്വാഭാവികമായും ജയിലിലേക്ക് പോവേണ്ടിവരുമെന്നതിനാൽ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് തച്ചങ്കരിയെ മാറ്റിയേക്കും. കേസിൽ കുറ്റക്കാരനെന്ന് വിജിലൻസ് കോടതി നേരത്തേ കണ്ടെത്തിയിരുന്നു

