കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടി കണ്ടെത്തി
മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മനുഷ്യന്റെ തലയോട്ടി കണ്ടത്.
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ തലയോട്ടി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. തലയോട്ടി ആരെങ്കിലും ബോധപൂർവ്വം കൊണ്ട് വന്ന് ഉപേക്ഷിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
. സംഭവത്തിൽ ഫോറൻസിക് സംഘവും വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തുമെന്നും പോലീസ് അറിയിച്ചു.

