headerlogo
crime

പയ്യോളിയിൽ യുവാവിനെ ഇടിച്ച കാർ കണ്ടെത്തി

തുറയൂരിനടുത്ത് പാലച്ചുവടിൽ യുവാവിനെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ കാർ രണ്ടാഴ്ചയ്ക്കുശേഷം പോലീസ് കസ്റ്റഡിയിലെടുത്തു

 പയ്യോളിയിൽ യുവാവിനെ ഇടിച്ച കാർ കണ്ടെത്തി
avatar image

NDR news

20 Sep 2026 07:41 AM

പയേളി: മേപ്പയൂർ - പയോളി റോഡിൽ പാലച്ചുവടിൽ വെച്ച് യുവാവിനെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി. ഇരിങ്ങത്ത് താനിയുള്ള പറമ്പില്‍ അക്ഷയ കുമാര്‍ (28) ഓടിച്ച കാറാണ് അപകടത്തിന് ഇടയാക്കിയത്. കാര്‍ പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തു.

.  സെപ്റ്റംബര്‍ അഞ്ചിന് രാത്രി ഏഴരയോടെയാണ് അപകടം നടന്നത്. ഇടിഞ്ഞകടവ് സ്വദേശി മിദ്‌ലാജിനെയാണ് കാറിടിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ ചാരി നില്‍ക്കുകയായിരുന്നു മിദ്‌ലാജ്. പയ്യോളി ഭാഗത്തുനിന്ന് അതിവേഗം വന്ന കാര്‍ ഇടിച്ച് തെറിപ്പിച്ച് മേപ്പയ്യൂര്‍ ഭാഗത്തേക്ക് നിര്‍ത്താതെ പോകുകയായിരുന്നു.

.  പയ്യോളി പൊലീസിന്റെ സി സി ടി വി കേന്ദ്രീകരിച്ചുള്ള വിപുലമായ അന്വേഷണത്തിനൊടുവിലാണ് കാര്‍ കണ്ടെത്തിയത്.അപകടത്തില്‍ പരിക്കുപറ്റിയ മിദ്‌ലാജ് ഇപ്പോള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മിദ്‌ലാജിന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയും ചികിത്സതേടുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.

NDR news
20 Sep 2026 07:41 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents