headerlogo
crime

ബത്തേരി സ്റ്റേഷനിലെ ഹാൻസ് മോഷണം ഒളിവിൽ പോയ പോലീസുകാരൻ സിബിത്ത് അറസ്റ്റിൽ

സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ നിന്നും പുകയില ഉൽപ്പന്ന ങ്ങൾ മോഷണം പോയ കേസിൽ ഒളിവിൽ പോയ സിവിൽ പോലീസ് ഓഫീസർ ടി സിബിത്ത് എറണാകുളത്ത് നിന്ന് പോലീസ് പിടിയിലായി

 ബത്തേരി സ്റ്റേഷനിലെ ഹാൻസ് മോഷണം ഒളിവിൽ പോയ പോലീസുകാരൻ സിബിത്ത് അറസ്റ്റിൽ
avatar image

NDR news

20 Sep 2026 02:49 PM

വയനാട് :സുല്‍ത്താന്‍ബത്തേരി പോലീസ് സ്റ്റേഷനിലെ പ്രോപ്പര്‍ട്ടി റൂമില്‍ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ഏഴ് ചാക്കുകള്‍ മോഷണം പോയ സംഭവത്തില്‍ ഒളിവിലായിരുന്ന പോലീസുകാരന്‍ ടി സബിത്ത് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി സബിത്തിനെ എറണാകുളം കളമശ്ശേരിയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഒരാഴ്ചയായി സബിത്ത് ഒളിവിലായിരുന്നു. 

.    നേരത്തെ സബിത്തിന്റെ കാര്‍ കോഴിക്കോട് നിന്നും പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ബത്തേരി സ്റ്റേഷനില്‍ സൂക്ഷിച്ച ഏഴു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളാണ് സബിത്ത് കടത്തിയത്. സെപ്തംബര്‍ 10 ന് പ്രോപ്പര്‍ട്ടി റൂം വൃത്തിയാക്കാനായി തുറന്നപ്പോഴാണ് തൊണ്ടിമുതല്‍ നഷ്ടമായത് മനസിലായത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം ബോധ്യപ്പെട്ടത്. 

.   സ്റ്റേഷനിലെ റൈറ്ററുടെ മേശപ്പുറത്തിരുന്ന താക്കോല്‍ ഉപയോഗിച്ച് സബിത്ത് മുറി തുറന്ന് ചാക്കുകെട്ടുകള്‍ സ്വന്തം വാഹനത്തിലേക്ക് മാറ്റിയെന്നാണ് പോലീസിന് വിവരം ലഭിച്ചത്. തനിക്കെതിരെ അന്വേഷണം തിരിഞ്ഞുവെന്ന് വ്യക്തമായതോടെ സബിത്ത് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സെപ്റ്റംബര്‍ 12 മുതല്‍ ഒളിവിലായിരുന്നു. സംഭവത്തില്‍ ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ കരീം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ പോലീസ് മേധാവി ദേവമനോഹര്‍ സബിത്തിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.

NDR news
20 Sep 2026 02:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents