headerlogo
crime

കീഴരിയൂരിൽ 1450 ലിറ്റർ വാഷ് പിടിച്ചു

കിഴരിയൂർ കോയിത്തുമ്മൽ ഭാഗത്ത് കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച 1450 ലിറ്റർ വാഷ് കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെ‌ന്റ് ആൻഡ്‌ ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വഡ് കണ്ടെത്തി നശിപ്പിച്ചു

 കീഴരിയൂരിൽ 1450 ലിറ്റർ വാഷ് പിടിച്ചു
avatar image

NDR news

21 Sep 2026 12:27 PM

കൊയിലാണ്ടി : കിഴരിയൂർ കോയിത്തുമ്മൽ ഭാഗത്ത് കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച 1450 ലിറ്റർ വാഷ് കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെ‌ന്റ് ആൻഡ്‌ ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വഡ് കണ്ടെത്തി നശിപ്പിച്ചു.

.     അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി. രൺജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വാഷ് സംഭവസ്ഥലത്ത് നശിപ്പിച്ചു. കേസ് എക്സൈസ് റെയ്‌ഞ്ച് ഓഫീസ് കൊയിലാണ്ടിയിൽ രജിസ്റ്റർചെയ്തു.

.    സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സി. വിജയൻ, ഷാഫി വി, പ്രിവന്റീവ് ഓഫീസർ എൻ.എസ്. സുനീഷ്, ദീൻ ദയാൽ, എക്സൈസ് ജീവനക്കാരായ ജിഷ്ണു സി.പി, അശ്വത് ആർ.ബി. എന്നിവരുമുണ്ടായിരുന്നു.

NDR news
21 Sep 2026 12:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents