headerlogo
crime

തൃശ്ശൂരിൽ വീട് കുത്തി തുറന്ന് 55 പവൻ മോഷ്ടിച്ചു

തൃശ്ശൂർ കൂർക്കഞ്ചേരിയിൽ ഹസ്സൻ അലിയുടെ അടച്ചിട്ട വീട്ടിൽനിന്ന് 55 പവൻ സ്വർണ്ണം മോഷ്ടിച്ചു. വീട്ടുകാർ എർണാകുളത്തായിരുന്നു.

 തൃശ്ശൂരിൽ വീട് കുത്തി തുറന്ന് 55 പവൻ മോഷ്ടിച്ചു
avatar image

NDR news

21 Sep 2026 01:18 PM

തൃശ്ശൂർ: നഗരത്തിന് സമീപം കൂർക്കഞ്ചേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിൽനിന്ന് 55 പവൻ സ്വർണമാണ് മോഷണം പോയത്. മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും ഒരാഴ്ചയായി എറണാകുളത്തായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി കുടുംബം തിരിച്ചറിഞ്ഞത്.വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നതെന്നാണ് പ്രാഥമിക വിവരം. 

.     പുലർച്ചെ ഒന്നരയോടെ ഒരാൾ വീടിന്റെ മതിൽ ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും മറ്റ് തെളിവുകളും പരിശോധിച്ചുമാണ് പൊലീസ് അന്വേഷണം നടത്തുന്നത്.സംഭവമറിഞ്ഞ് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ സ്ക്വാഡും നെടുപുഴ പൊലീസും സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ള സംഘങ്ങൾ വീട്ടിലെത്തി പരിശോധന നടത്തി.  മോഷ്ടാവിനെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

NDR news
21 Sep 2026 01:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents