headerlogo
crime

സ്ത്രീയുടെ സ്വർണ്ണമാല കവർച്ച ചെയ്യാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി

കുരുടി മുക്കിൽ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീയുടെ കഴുത്തിലെ സ്വർണ്ണമാല കവർച്ച ചെയ്യാൻ ശ്രമിച്ച പ്രതി വൈദ്യന്റെ പറമ്പിൽ ഷംസുദ്ദീൻ (35) ആണ് പിടിയിലായത്

 സ്ത്രീയുടെ സ്വർണ്ണമാല കവർച്ച ചെയ്യാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി
avatar image

NDR news

21 Sep 2026 12:12 PM

മേപ്പയൂര്‍ : മേപ്പയൂർ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റോഡിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ ധരിച്ചിരുന്ന സ്വര്‍ണ്ണമാല പിടിച്ചുവലിച്ച് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ചിരണ്ടത്തൂര്‍ വൈദ്യന്റെ പറമ്പില്‍ വീട്ടില്‍ ഷംസുദ്ദീന്‍ (38) ആണ് പിടിയിലായത്.

.    2026 സെപ്റ്റംബര്‍ 1-ന് രാത്രി 7.10 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സ്ത്രീ കുരുടിമുക്ക്‌പൈനാറത്താലകാളിയത്തുമുക്ക് റോഡില്‍ കുറ്റിയുള്ളതില്‍ ഇബ്രാഹിം എന്നയാളുടെ വീടിന് സമീപം എത്തിയപ്പോള്‍, എതിര്‍ദിശയില്‍ സ്‌കൂട്ടറില്‍ എത്തിയ പ്രതി കഴുത്തില്‍ ധരിച്ചിരുന്ന സ്വര്‍ണ്ണമാല പിടിച്ചുവലിച്ച് കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു

NDR news
21 Sep 2026 12:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents