headerlogo
crime

വിദേശ ജോലി തട്ടിപ്പ് ആംസ്റ്റർ ഓവർസീസ് സിഇഒ മായാ ഷാജി പിടിയിൽ

അർമേനിയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്തു 10 ലക്ഷം രൂപയോളം തട്ടിയെടുത്ത പരാതിയിലാണ് തിരുവനന്തപുരം വിമാന താവളത്തിൽ വെച്ച് പിടിയിലായത്.

 വിദേശ ജോലി തട്ടിപ്പ് ആംസ്റ്റർ ഓവർസീസ്  സിഇഒ മായാ ഷാജി  പിടിയിൽ
avatar image

NDR news

24 Sep 2026 03:41 PM

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ആംസ്റ്റര്‍ ഓവര്‍സീസ് സി.ഇ.ഒ പാര്‍വതി മായ ഷാജി പിടിയിൽ. വിദേശത്തുനിന്ന് മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് മായ പിടിയിലായത്.

.    അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പാലാരിവട്ടത്ത് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ പാര്‍വതി ഒന്നാം പ്രതിയാണ്. കോട്ടയത്ത് രജിസ്റ്റേര്‍ഡ് ഓഫിസും കൊച്ചി, കട്ടപ്പന, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, ബംഗളൂരു, ഒമാന്‍, ദുബൈ, അബൂദബി, ബഹ്‌റൈന്‍, നേപ്പാള്‍ എന്നിവിടങ്ങളിൽ ശാഖകളുമുള്ള വലിയ ഏജന്‍സിയാണ് ആംസ്റ്റര്‍.

.     വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ സാധ്യതകൾ, സ്ഥിരതാമസത്തിനുള്ള സേവനങ്ങൾ, ഉപരിപഠനത്തി നായുള്ള അവസരങ്ങൾ എന്നിവയാണ് സ്ഥാപനം നൽകുന്ന സേവനങ്ങൾ.

NDR news
24 Sep 2026 03:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents