headerlogo
crime

ഗൂഗിൾ പേ തട്ടിപ്പ് നടത്തി ജ്വല്ലറിയിൽ നിന്ന് സ്വർണ ബ്രേസ് ലെറ്റുമായി മുങ്ങിയ പ്രതി പിടിയിൽ

രാമനാട്ടുകടയിലെ ജ്വല്ലറിയിൽ നിന്നും വ്യാജ ഗൂഗിൾ പേ സ്ക്രീൻഷോട്ട് കാണിച്ച് സ്വർണ്ണം തട്ടിയ നന്മണ്ട സ്വദേശി സബിത്ത് ഫറോക്ക് പോലീസിന്റെ പിടിയിലായി

 ഗൂഗിൾ പേ തട്ടിപ്പ് നടത്തി ജ്വല്ലറിയിൽ നിന്ന് സ്വർണ ബ്രേസ് ലെറ്റുമായി മുങ്ങിയ പ്രതി പിടിയിൽ
avatar image

NDR news

25 Sep 2026 10:00 AM

കോഴിക്കോട്: രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന കിസ്മത്ത് ജ്വല്ലറിയിൽ നിന്ന് 1.2 ഗ്രാം തൂക്കം വരുന്ന സ്വർണ ബ്രേസ്‌ലെറ്റ് വാങ്ങി, ഗൂഗിൾ പേ വഴി പണം അയച്ചതായി വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് ബ്രേസ്‌ലെറ്റുമായി കടന്ന പ്രതി പിടിയിൽ.നന്മണ്ട സ്വദേശി സബിത്ത് (29) ആണ് ഫറോക്ക് പോലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

.    സംഭവത്തിന് ശേഷം പോലീസിന്റെ കണ്ണുവെട്ടിക്കാൻ പ്രതി കോഴിക്കോട്, ഇടുക്കി ജില്ലകളിൽ മാറിമാറി താമസിച്ചതായി പോലീസ് പറഞ്ഞു. നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.

.      ഇതിന് സമാനമായ രീതിയിൽ സംസ്ഥാനത്തെ മറ്റ് പോലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം നടന്നിട്ടുണ്ടോ എന്നതും പോലീസ് പരിശോധിച്ചു. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

.      ഫറോക്ക് എസ്.ഐമാരായ മിഥുൻ, പി.സി. സുജിത്ത്, എസ്. ഷാജി, സി.പി.ഒമാരായ അഷീദ്, യശ്വന്ത്, സൈബർ സെല്ലിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശൈലേഷ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അരുൺകുമാർ മാത്തറ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഐ.ടി. വിനോദ്, സനീഷ് പന്തീരാങ്കാവ്, അനൂജ് വളയനാട്, സിവിൽ പോലീസ് ഓഫീസർമാരായ സുബീഷ് വേങ്ങേരി, അഖിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

NDR news
25 Sep 2026 10:00 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents