വേങ്ങരയില്‍ കഞ്ചാവും മെത്താംഫിറ്റമിനും പിടികൂടി
കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവും മെത്തഫിറ്റമിന മായി വേങ്ങര സ്വദേശികളായ മുഹമ്മദ് സവാദ്,മുഹമ്മദ് സഫീർ എന്നിവരെ പിടികൂടി
വേങ്ങര: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി വേങ്ങരയില്‍ കാറില്‍ കടത്തിക്കൊണ്ട് വന്ന കഞ്ചാവും മെത്താംഫിറ്റമിനും പിടികൂടി രണ്ട് പേരെ അറസ്റ്റ് ചെയ്തു. വേങ്ങര സ്വദേശികളായ മുഹമ്മദ് സവാദ്, മുഹമ്മദ് സഫീര്‍ എന്നിവരെയാണ് 2 കിലോയോളം കഞ്ചാവും 32 ഗ്രാമോളം വരുന്ന മെത്താംഫിറ്റാമിനുമായി പിടികൂടിയത്.
. മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. പാര്‍ട്ടിയില്‍ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ റിമേഷ്.കെ.എന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) വിജയന്‍, സബീര്‍ അലി, പ്രിവന്റീവ് ഓഫീസര്‍ രാജേഷ്.കെ.പി, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) പ്രഭാകരന്‍ പള്ളത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രവീണ്‍, അഖില്‍ദാസ്, അമിത്ത്, സച്ചിന്‍, നിബുണ്‍, ശ്രീജിത്.പി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ രൂപിക.വി.വി എന്നിവരും ഉണ്ടായിരുന്നു.

