headerlogo
crime

കീർത്തനയെ കുത്തിയ ജീവിത പങ്കാളി ജനീഷി (38) നെ അറസ്റ്റ് ചെയ്തു

വടകര എംഡി എം എ കേസിലെ പ്രതിയായ കീർത്തനയെ ആക്രമിക്കാൻ കാരണം കുടുംബ പ്രശ്നമാണെന്ന് ജനീഷ്

 കീർത്തനയെ കുത്തിയ ജീവിത പങ്കാളി ജനീഷി (38) നെ അറസ്റ്റ് ചെയ്തു
avatar image

NDR news

26 Sep 2026 10:00 PM

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ പ്രതി കീർത്തനയ്ക്ക് നേരെയുണ്ടായ കത്തിക്കുത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗുരുതരമായി പരിക്കേറ്റ കീർത്തന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കീർത്തനയുടെ പങ്കാളിയും പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശിയുമായ താനിയോട്ടുമ്മൽ ജനീഷ് (38) ആണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.എംഡിഎംഎ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് വടകര പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് കീർത്തന ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ സ്റ്റേഷനിലെ വനിതാ സെല്ലിന് സമീപത്തായിരുന്നു സംഭവം.

.    പ്രധാന റോഡിലേക്ക് എത്തുന്നതിന് ഏതാനും മീറ്റർ മാത്രം അകലെവെച്ച് ജനീഷ് കീർത്തനയെ ആക്രമിക്കുകയായിരുന്നു. കറിക്കത്തി ഉപയോഗിച്ചാണ് കുത്തിയത്. നിലവിളി കേട്ട് സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാർ ഓടിയെത്തിയപ്പോഴേക്കും കീർത്തന രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. ശരീരത്തിൽ അഞ്ച് കുത്തേറ്റതായാണ് വിവരം. കഴുത്തിന്റെ വലതുഭാഗത്താണ് ആഴത്തിലുള്ള മുറിവേറ്റത്.

.    ആദ്യം വടകര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച കീർത്തനയുടെ ആരോഗ്യനില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

.    കീർത്തനയുടെ രണ്ടാമത്തെ ജീവിതപങ്കാളിയാണ് ബസ് ഡ്രൈവറായ ജനീഷ്. ഏകദേശം രണ്ടുവർഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു. വടകര എംഡിഎംഎ കേസിൽ കീർത്തന അറസ്റ്റിലാകുന്നതുവരെ ഒരേ വീട്ടിലായിരുന്നു താമസം. ജയിൽ മോചിതയായതിന് പിന്നാലെ ഇരുവരും അകന്നതോടെ പ്രശ്‌നങ്ങൾ രൂക്ഷമായെന്നാണ് പോലീസ് പറയുന്നത്.

.   കീർത്തനയ്ക്ക് പ്രദേശത്ത് ചിലരുടെ സഹായം ലഭിച്ചിരുന്നുവെന്നും ഇവർ ജനീഷിനെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആരോപണമുണ്ട്. ഇതാണ് ആക്രമണത്തിന് പിന്നിലെ പ്രകോപനമെന്നാണ് സൂചന. എന്നാൽ കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നും എംഡിഎംഎ കേസുമായി സംഭവത്തിന് ബന്ധമില്ലെന്നുമാണ് ജനീഷ് പോലീസിനോട് പറഞ്ഞത്.

NDR news
26 Sep 2026 10:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents