headerlogo
crime

എംഡി എം എ കേസ് നാലാം പ്രതി നീഷ്മയ്ക്ക് ജാമ്യം

അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡി എം എ കേസ് നാലാം പ്രതി നീഷ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.

 എംഡി എം എ കേസ് നാലാം പ്രതി നീഷ്മയ്ക്ക് ജാമ്യം
avatar image

NDR news

27 Sep 2026 11:53 AM

വടകര: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസില്‍ നാലാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. മേപ്പയ്യൂര്‍ സ്വദേശി വി പി നീഷ്മക്കാണ് ജാമ്യം ലഭിച്ചത്. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികയായിരുന്നു നീഷ്മ. വടകര എൻ ഡി പി എസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. അതേ സമയം കേസില്‍ നേരത്തെ ജാമ്യത്തിലിറങ്ങിയ രണ്ടാം പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റു. ഗുരുതര പരുക്കേറ്റ കീര്‍ത്തനയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കീര്‍ത്തനയുടെ പങ്കാളി പേരാമ്പ്ര സ്വദേശി ജിനീഷിനെ പോലീസ് പിടികൂടി.

NDR news
27 Sep 2026 11:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents