headerlogo
crime

മയക്കുമരുന്ന് കേസില്‍ സൗദി ദമാമിൽ മലയാളിക്ക് വധശിക്ഷ നടപ്പാക്കി

തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശിയായ അബൂട്ടി വെള്ളിലി (41) എന്നയാളുടെ വധശിക്ഷയാണ് സൗദിയിലെ ദമ്മാമിൽ ഞായറാഴ്ച (സെപ്റ്റംബർ 27, 2026) രാവിലെ നടപ്പിലാക്കിയത്.

 മയക്കുമരുന്ന് കേസില്‍ സൗദി ദമാമിൽ മലയാളിക്ക് വധശിക്ഷ നടപ്പാക്കി
avatar image

NDR news

28 Sep 2026 07:17 PM

ദമാം :മയക്കുമരുന്ന് കടത്തിയ കേസിൽ സൗദിയിലെ ദമ്മാമിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി. തലശ്ശേരി ന്യൂമാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41)യുടെ ശിക്ഷയാണ് ഇന്ന് നടപ്പിലാക്കിയത്.

.    സൗദി ആഭ്യന്തര മന്ത്രാലയമാണ് ശിക്ഷ നടപ്പിലാക്കിയ കാര്യം വ്യക്തമാക്കിയത്. 2023ൽ ഒമാനിൽ നിന്നു റോഡ് മാർഗം സൗദിയിലേക്ക് മാരക ലഹരി വസ്‌തുക്കളുടെ വൻശേഖരം കടത്തിയതിനെ തുടർന്നാണ് അബൂട്ടി പിടിയിലായത്. 43 കിലോ വരുന്ന ലഹരിവസ്ക്കൾ ഇദ്ദേഹം ഓടിച്ചിരുന്ന ജി.എം.സി വാനിൽ നിന്നു പിടിച്ചെടുക്കുകയായിരുന്നു. കേസിൽ വിചാരണ കോടതി പ്രൊസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ വിധിക്കുകയായിരുന്നു.ഇത് പിന്നീട് അപ്പീൽ കോടതിയും സുപ്രികോടതിയും ശരിവെച്ചതോടെയാണ് രാജവിഞ്ജാപനത്തിലൂടെ ശിക്ഷ നടപ്പിലാക്കിയത്.

NDR news
28 Sep 2026 07:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents