അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതി; മൂടാടി സ്വദേശി അറസ്റ്റിൽ
അഞ്ചുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മൂടാടി ഗോപാലപുരം സ്വദേശി ഹരിലാലി (34) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്
കൊയിലാണ്ടി: അഞ്ചുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മൂടാടി ഗോപാലപുരം സ്വദേശി ഹരിലാൽ (34) അറസ്റ്റിൽ. സ്കൂളിൽ നിന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
. പരാതിയെ തുടർന്ന് കൊയിലാണ്ടി പോലീസ് അന്വേഷണം നടത്തി ഹരിലാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോഴിക്കോട് ജില്ലാ കോടതിയിൽ ഹാജരാക്കി.
. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെ തുടർന്ന് പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

