headerlogo
crime

സ്കൂൾ കുട്ടികൾ യാത്ര ചെയ്ത ഓട്ടോയിൽ കാറിടിച്ച് അപകടം

കണ്ണാടിക്കലിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കാറിടിച്ച് നിർത്താതെ പോയ കാറും ഡ്രൈവറും കസ്റ്റഡിയിൽ

 സ്കൂൾ കുട്ടികൾ യാത്ര ചെയ്ത ഓട്ടോയിൽ കാറിടിച്ച് അപകടം
avatar image

NDR news

30 Sep 2026 08:13 AM

കോഴിക്കോട്: കണ്ണാടിക്കലിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കാറിടിച്ച് നിർത്താതെ പോയ സംഭവത്തിൽ കാർ ഓടിച്ചിരുന്നയാളെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുന്നമംഗലം സ്വദേശി കെ. ഷൈനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകടത്തിൽപ്പെട്ട കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

.      ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് കണ്ണാടിക്കൽ ഭാഗത്ത് അപകടമുണ്ടായത്. വേദവ്യാസ സ്കൂളിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുപോകുകയായിരുന്ന ഓട്ടോറിക്ഷയിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു.

.    ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. അപകടത്തിന് പിന്നാലെ കാർ നിർത്താതെ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും മറ്റ് വാഹനങ്ങളിലെത്തിയ നാട്ടുകാരും ചേർന്നാണ് മറിഞ്ഞ ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിയ വിദ്യാർത്ഥികളെയും ഡ്രൈവറെയും പുറത്തെടുത്തത്. തുടർന്ന് പരിക്കേറ്റവരെ കോഴിക്കോട് മലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

.    സംഭവത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കാർ കണ്ടെത്തുകയും കാർ ഓടിച്ചിരുന്ന കുന്നമംഗലം സ്വദേശിയായ കെ. ഷൈനുവിനെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

NDR news
30 Sep 2026 08:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents