പ്രായപൂർത്തിയാകാത്ത മക്കൾക്ക് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത അമ്മമാർ കുടുങ്ങി
ബേക്കൽ മേൽപറമ്പ് പോലീസ് സ്കൂട്ടർ പിടിച്ചെടുക്കുകയും അമ്മമാർക്കെതിരെ കേസെടുക്കുകയും ചെയ്തു
കാസർക്കോട്: പ്രായപൂർത്തിയാകാത്ത മക്കൾക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ സംഭവത്തിൽ 3 അമ്മമാർക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് ജില്ലയിലെ ബേക്കൽ, മേൽപറമ്പ് പൊലീസ് സ്റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച സ്കൂട്ടറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

