അമ്മ കുഞ്ഞുങ്ങളെ വെള്ളതൊട്ടിയിൽ മുക്കികൊന്നു.
സഹോദരങ്ങളായ 5,3 പ്രായമുള്ള കുട്ടികളെ അമ്മ കുളിമുറിയിലെ വെള്ളതൊട്ടിയിൽ മുക്കി കൊന്നു
പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ വാടക വീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണന്ന് തെളിഞ്ഞു. സംഭവത്തിൽ കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. അമ്മ തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പഴണിയാർപാളയം കള്ളയാർപാളയം മണൽക്കാട്ട് ജോൺകുമാറിന്‍റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് മേനോൻപാറയിലെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

