headerlogo
crime

വടകര എംഡി എം എ കേസ് എല്ലാ പ്രതികൾക്കും ജാമ്യം കിട്ടി

പോലീസ് ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ അഞ്ചാംപ്രതി ജിജിൻ കുര്യാക്കോസ് അടക്കം എല്ലാവർക്കും ജാമ്യം കിട്ടി

 വടകര എംഡി എം എ കേസ് എല്ലാ പ്രതികൾക്കും ജാമ്യം കിട്ടി
avatar image

NDR news

30 Sep 2026 02:37 PM

വടകര: പോലിസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ബിആര്‍സി അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസില്‍ അഞ്ചാം പ്രതിക്കും ജാമ്യം ലഭിച്ചു. ഇരിട്ടി സ്വദേശിയും ഡെലിവറി ബോയിയുമായിരുന്ന ജിജിന്‍ കുര്യാക്കോസിനാണ് ജാമ്യം ലഭിച്ചത്. 60 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞതിനാല്‍ വടകര എന്‍ഡിപിഎസ് കോടതി ജഡ്ജി അന്യാസ് തയ്യില്‍ ജാമ്യം അനുവദിക്കുകയായിരുന്നു. 

.      കേസിന്റെ അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ പോലിസ് ഇതേവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഇതില്‍ മുഖ്യപ്രതിയെ ഇനിയും കണ്ടെത്താനുണ്ട്. ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും പയ്യോളി പോലിസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു മയക്ക് മരുന്ന് സാമ്പത്തിക ഇടപാട് കേസില്‍ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. ഈ കേസിലും ജാമ്യം ലഭിച്ചാല്‍ മാത്രമേ പ്രതിക്ക് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ സാധിക്കൂ. ഇതോടെ വടകരയിലെ എംഡിഎംഎ കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.

NDR news
30 Sep 2026 02:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents