headerlogo
crime

അടിവസ്ത്രത്തിൽ 50 ലക്ഷത്തിന്റെ സ്വർണ്ണവുമായി യാത്രക്കാരി പിടിയിൽ

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കാസർകോട് സ്വദേശിനി റഹ്മത്ത് അബ്ദുൽ ഹക്കീമിൽ നിന്നാണ് ഡി ആർ ഐ ഉദ്യോഗസ്ഥർ പിടികൂടിയത്

 അടിവസ്ത്രത്തിൽ 50 ലക്ഷത്തിന്റെ  സ്വർണ്ണവുമായി യാത്രക്കാരി പിടിയിൽ
avatar image

NDR news

01 Oct 2026 01:14 PM

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍  വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി റഹ്‌മത്ത് അബ്ദുള്‍ ഹക്കീമില്‍ നിന്ന് 50 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 349.95 ഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്‍ഡിഗോ വിമാനത്തിലാണ് കുടുംബത്തോടൊപ്പം ഇവര്‍ കൊച്ചിയിലെത്തിയത്.

.      രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കാത്തുനിന്ന ഡി.ആര്‍.ഐ സംഘം ഇവരെ തടഞ്ഞുവെച്ച് പരിശോധിക്കുകയായിരുന്നു. സ്വര്‍ണം ഫോയില്‍ രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണവും കസ്റ്റഡിയിലായ യാത്രക്കാരിയെയും തുടര്‍നടപടികള്‍ക്കായി കസ്റ്റംസ് അധികാരികള്‍ക്ക് കൈമാറി.

NDR news
01 Oct 2026 01:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents