headerlogo
crime

മലപ്പുറത്ത് എംഡി എം എയുമായി യുവതിയടക്കം നാലുപേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കരുവാരക്കുണ്ട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്

 മലപ്പുറത്ത് എംഡി എം എയുമായി യുവതിയടക്കം നാലുപേർ അറസ്റ്റിൽ
avatar image

NDR news

01 Oct 2026 12:49 PM

മലപ്പുറം: കരുവാരകുണ്ടിൽ വിൽപ്പനയ്‌ക്കെത്തിച്ച 4.96 ഗ്രാം എംഡിഎംഎയുമായി യുവതി അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കരുവാരകുണ്ട് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

.    കിഴാറ്റൂർ പൂന്താനം സ്വദേശി കോഴിക്കാട്ടിൽ അൽത്താഫ് (35), പാലക്കാട് കർക്കിടകാംകുന്ന് സ്വദേശി പെരുമ്പയിൽ ഫാസിൽ (34), കാപ്പ് വെട്ടത്തൂർ സ്വദേശി കുളപ്പാടൻ മുഹമ്മദ് റാഷിദ് (28), കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിനി ഷെർമിനാ ജാസ്മിൻ (22) എന്നിവരാണ് അറസ്റ്റിലായത്.

.      കേരള എസ്റ്റേറ്റിൽ എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

NDR news
01 Oct 2026 12:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents