headerlogo
crime

കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

പരപ്പനങ്ങാടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഹെൽത്ത് ഇൻസ്പെക്ടർ എസ് ശ്രീജി ആണ് പിടിയിലായത്

 കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
avatar image

NDR news

02 Oct 2026 02:22 PM

പ​ര​പ്പ​ന​ങ്ങാ​ടി​: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വിജിലൻസ് പി​ടി​യി​ൽ. പ്ര​വാ​സി യു​വ​തി​യി​ൽ​നി​ന്ന് പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി എ​സ്‌. ശ്രീ​ജി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​വാ​സി യു​വ​തി ആ​രം​ഭി​ച്ച പു​തി​യ ഹോ​ട്ട​ലി​നും ജ്യൂ​സ് ക​ട​യ്ക്കും ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന​തി​നാ​ണ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. യു​വ​തി നേ​ര​ത്തേ ലൈ​സ​ൻ​സി​നാ​യി കെ-​സ്മാ​ർ​ട്ട് വ​ഴി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും രേ​ഖ​ക​ൾ കൃ​ത്യ​മ​ല്ലെ​ന്ന് പ​റ​ഞ്ഞ് മ​ട​ക്കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ലൈ​സ​ൻ​സി​നാ​യി കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്.

.       ഇ​തോ​ടെ യു​വ​തി വി​ജി​ല​ൻ​സി​നെ വി​വ​ര​മ​റി​യി​ച്ചു. വി​ജി​ല​ൻ​സ് നി​ർ​ദേ​ശ​പ്ര​കാ​രം പ​രാ​തി​ക്കാ​രി കൈ​ക്കൂ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞു. തു​ട​ർ​ന്ന് പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ താ​മ​സ​സ്ഥ​ല​ത്തു​വ​ച്ച് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി​ടി​യി​ലാ​യ​ത്.

NDR news
02 Oct 2026 02:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents