മകൻ രോഗിയായ അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി
തൃശ്ശൂർ വരാക്കരയിൽ എൽസി (75) യെയാണ് മദ്യപാനിയായ മകൻ ബിനോയ് തലയിണ കൊണ്ട് ശ്വാസംമുട്ടിച്ചു കൊന്നത് .
തൃശൂര്‍: വരാക്കരയില്‍ അമ്മയെ നോക്കാനുള്ള മടി കാരണം മകൻ തലയിണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു. രോഗിയും വയോധികയുമായ അമ്മയെ പരിപാലിക്കാനുള്ള മടിയാണ് കൊലയ്ക്ക് കാരണം. വരാക്കര സ്വദേശി എല്‍സി (75)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിനോയിയെ (48) പൊലീസ് അറസ്റ്റ് ചെയ്തു
. എൽസിയും മകൻ ബിനോയിയും കഴിഞ്ഞ രണ്ട് വർഷമായി വരാക്കരയിലെ ബന്ധുവീട്ടിലാണ് താമസിച്ചു വന്നിരുന്നത്.എൽസിയുടെ പരേതനായ ഭർത്താവിന്റെ സഹോദരിയുടെ വീടാണിത്. കഴിഞ്ഞ രാത്രി വീട്ടിലെ അംഗങ്ങൾ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്. മദ്യലഹരിയിൽ ആയിരുന്ന ബിനോയ് അമ്മയുടെ മുഖത്ത് തലയിണ അമർത്തി ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയത്. സ്വാഭാവിക മരണമാണെന്ന് കാണിക്കാൻ ബിനോയ് ശ്രമിച്ചിരുന്നു . പക്ഷേ ബന്ധുക്കളുടെ പരാതിയെ തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതാണ് മരണം കൊലപാതകമാണെന്ന് തെളിയിച്ചത് . പോലീസ് ചോദ്യം ചെയ്തതപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. പരിചരിച്ച് മടുത്തതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് ബിനോയ് പറഞ്ഞു. കടുത്ത മദ്യപാനിയായ ബിനോയിയെ ഭാര്യ ഉപേക്ഷിച്ചുപോയതാണ് .

