headerlogo
crime

അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് വിദ്യാർഥികൾ .

അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പേരാമ്പ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

 അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് വിദ്യാർഥികൾ .
avatar image

NDR news

02 Oct 2026 10:29 AM

പേരാമ്പ്ര: പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

.     തങ്ങളുടെ സ്‌കൂളിലെ അധ്യാപികമാരുടെ മോശമായ ഫോട്ടോ ടെലഗ്രാം ഗ്രൂപ്പുകളില്‍ കാണാനിടയായ വിദ്യാര്‍ഥികളാണ് സംഭവം സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. സംഭവം പരിശോധിച്ചപ്പോള്‍ ജൂണ്‍ മാസത്തില്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് കണ്ടെത്തുകയായിരുന്നു

.     സ്‌കൂള്‍ അധികാരികളും അധ്യാപകരും പേരാമ്പ്ര പോലിസില്‍ പരാതിനല്‍കി. സംഭവത്തില്‍ കേസെടുത്ത പോലിസ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി മൊഴിയെടുത്തു. വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

NDR news
02 Oct 2026 10:29 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents