headerlogo
crime

എം.ഡി.എം.എ കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം

കൂത്താളിയിൽ നടന്ന ആക്രമണത്തിൽ ഏഴു പോലീസുകാർക്ക് പരിക്ക് പറ്റി. പ്രതിയായ അനസിനെ പോലീസ് കസ്റ്റഡിയിലെടുത്തു

 എം.ഡി.എം.എ കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം
avatar image

NDR news

03 Oct 2026 03:11 PM

പേരാമ്പ്ര: എം.ഡി.എം.എ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പോലീസ് സംഘത്തിന് നേരെ കൂത്താളിയിൽ ആക്രമണം. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം.

.     കൂത്താളി സ്വദേശിയായ അനസിനെ പിടികൂടുന്നതിനിടെയാണ് പോലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ ഏഴ് പോലീസുകാർക്ക് പരിക്കേറ്റു. സംഘത്തിലുണ്ടായിരുന്ന ഒരു പോലീസുകാരന്റെ തലയ്ക്ക് ഇരുമ്പുവടി കൊണ്ട് അടിയേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

.      എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐ സുനിൽകുമാർ സി.എം, എസ്.സി.പി.ഒ ശോഭിത്ത്, എ.എസ്.ഐ ഷാജി വി.ഐ, എസ്.സി.പി.ഒ ലിസ്‌ന ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. സംഭവത്തിനിടെ പ്രതിയായ അനസിനെ പോലീസ് കീഴടക്കി അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

NDR news
03 Oct 2026 03:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents