headerlogo
crime

മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് താമരശ്ശേരി സ്വദേശി ലൈജുവാണ് വെട്ടേറ്റ് മരിച്ചത് . ഗുരുതരമായി പരിക്കേറ്റ കൊല്ലം സ്വദേശി ഷഫീഖ് അബ്ദുൽസലാം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

 മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു
avatar image

NDR news

04 Oct 2026 05:46 PM

പുൽപ്പള്ളി: വയനാട് പുൽപ്പള്ളി ആനപ്പാറയിലെ വാടകവീട്ടിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് വെട്ടേറ്റു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന താമരശ്ശേരി കൂടത്തായ് അപ്പുറത്ത് പൊയ്കയിൽ ലൈജു (46) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

.      ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് ആനപ്പാറയിലെ വാടകവീട്ടിൽ ആക്രമണമുണ്ടായത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് വെട്ടേറ്റ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.ഗുരുതരമായി പരിക്കേറ്റ ലൈജുവിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

.    സംഭവത്തിൽ കഴുത്തിന് ഗുരുതരമായി വെട്ടേറ്റ കൊല്ലം തഴവ സ്വദേശി ഷഫീഖ് അബ്ദുൾ സലാം (35) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

.   സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് നാഗപട്ടണം സ്വദേശികളായ പനീർ ശെൽവം (58), ശേഖർ (63) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആക്രമണത്തിലേക്ക് നയിച്ച സാഹചര്യം, സംഭവത്തിലെ മറ്റ് പങ്കാളിത്തങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

NDR news
04 Oct 2026 05:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents