headerlogo
crime

ജോലി വാഗ്ദാനം ചെയ്ത് പീഡനം രണ്ടുപേർ അറസ്റ്റിൽ

സ്പായിൽ ജോലി നൽകാമെന്ന് പറഞ്ഞു വിളിച്ചു വരുത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേരെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു

 ജോലി വാഗ്ദാനം ചെയ്ത് പീഡനം രണ്ടുപേർ അറസ്റ്റിൽ
avatar image

NDR news

05 Oct 2026 07:27 PM

കൊച്ചി: കളമശ്ശേരിയില്‍ യുവതിയെ ജോലി വാഗ്ദാനം വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായി.ആലപ്പുഴ സ്വദേശിയായ ശ്രീരാജ് (30), എറണാകുളം സ്വദേശിയായ ജിത്ത് മാർട്ടിൻ (27) എന്നിവരെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

.     കളമശ്ശേരിയിലെ സ്പായിലേക്ക് മാനേജരായി ജോലി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു പീഡനം. യുവതി കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികിത്സയിലാണ്. കേസില്‍ മറ്റൊരു യുവതി കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

.        ഈ മാസം രണ്ടാം തീയതിയാണ് സംഭവം നടന്നത്. നാല് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. വിവരം ഭര്‍ത്താവിനോട് പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പിടിയിലായവര്‍ എറണാകുളം സ്വദേശികളാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

NDR news
05 Oct 2026 07:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents