പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
അതിജീവിതയുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവായ പ്രതിക്കാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ചു മീര ബിർള വിധിച്ചത്
തിരുവനന്തപുരം: പതിനാലുകാരിയെ പല തവണ പീഡിപ്പിച്ച കേസിൽ വലിയച്ഛന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം രണ്ടുവർഷം കൂടുതൽ ആയി ശിക്ഷ അനുഭവിക്കണം.
. 2024 ജൂൺ 12ന് ആണ് കേസിന് ആസ്പദമായ സംഭവം. പ്രതിയും അതിജീവിതയും ഒരു വീടിന്റെ ഇരുനിലകളിലായി ആണ് താമസo. അതിജീവിതയുടെ അമ്മയുടെ സഹോദരി ഭർത്താവാണ് പ്രതി. അതിജീവിതയുടെ അമ്മയുടെ പിതാവ് അതിജീവിതയോടൊപ്പം വീടിന്റെ താഴത്തെ നിലയിലാണ് താമസം. ഭാര്യ പിതാവിന് രാവിലത്തെ ഭക്ഷണവും മരുന്നും കൊടുക്കുന്നതിനായി അതിജീവിതയുടെ വീട്ടിലേക്ക് വന്ന പ്രതി സ്കൂളിൽ പോകുന്നതിലേക്കായി ഹാളിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തി . പേടിച്ച് പോയ പെൺകുട്ടി ഈ വിവരം അന്നേദിവസം കൂട്ടുകാരിയോട് പറഞ്ഞു.കൂട്ടുകാരി പറഞ്ഞതനുസരിച്ച് അമ്മയോടും സ്കൂൾ അധ്യാപകരോടും പറഞ്ഞു.തുടർന്ന് cwc യിലും പോലീസിലും അറിയിച്ചു .ഇതിന് മുമ്പും പ്രതി പല തവണ പീഡിപ്പിച്ചുണ്ടെങ്കിലും വീട്ടുകാർ തമ്മിൽ തർക്കുമുണ്ടാകുമെന്ന് കരുതി പുറത്ത് പറഞ്ഞില്ല.പീഡനം തുടർന്നപ്പോഴാണ് പുറത്ത് പറഞ്ഞത്.
. കുട്ടിയെ രക്ഷിതാക്കൾ ദത്തെടുത്തതാണ്.അതിനാൽ ജനന തീയതിയെ കുറിച്ച് രക്ഷിതാക്കൾക്ക് കൃത്യമായി അറിയാതതിനാൽ കുട്ടി പ്രായപൂർത്തിയായെന്നും പോക്സോ നിയമ പ്രകാരം കേസ് നിൽനിൽക്കില്ലായെന്നും വിചാരണ സമയത്ത് പ്രതി ഭാഗം തർക്കിച്ചതിനെ തുടർന്ന് പ്രോസിക്യൂഷൻ കുട്ടിയുടെ പ്രായം തെളിയിക്കാൻ വൈദ്യ പരിശോധനയ്ക്ക് (ossification test)അയക്കണമെന്ന് ഹർജി നൽകിയത് കോടതി അനുവദിച്ചു .വൈദ്യ പരിശോധനയിൽ കുട്ടി പ്രായപൂർത്തിയായില്ലെന്ന് തെളിഞ്ഞിരുന്നു .
. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ, അഡ്വ. സുരഭി. പി, എന്നിവർ ഹാജരായി. കരമന പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീജിത്ത് വി എസ്, വിപിൻ ആർ എസ് എന്നിവർ ആണ് കേസ് അന്വേഷണം നടത്തിയത്. പ്രോസീക്യൂഷൻ 18 സാക്ഷികളെ വിസ്തരിച്ചു 26 രേഖകളും ഒരു തൊണ്ടിമുതലും ഹാജരാക്കി.പിഴ തുക കുട്ടിക്ക് നല്കണമെന്നും സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിലുണ്ട്.

