headerlogo
crime

കാർ വിദ്യാർഥികൾക്കിടയിലേക്ക് ഇടിച്ചുകയറി: 5 വിദ്യാർത്ഥികൾക്ക് പരിക്ക്

വെള്ളിമാടുകുന്ന് ലോ കോളേജിനു സമീപം ഇന്നലെ രാത്രി നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറിയാണ് അപകടം

 കാർ വിദ്യാർഥികൾക്കിടയിലേക്ക് ഇടിച്ചുകയറി: 5 വിദ്യാർത്ഥികൾക്ക് പരിക്ക്
avatar image

NDR news

07 Oct 2026 08:57 AM

കോഴിക്കോട്: വെള്ളിമാടുകുന്ന് ലോ കോളജിന് മുന്നിൽ വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് കാർ ഇടിച്ചുകയറി അഞ്ച് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഏകദേശം 11.15ഓടെയാണ് അപകടം നടന്നത്. ലോ കോളജിന് മുന്നിൽ സംസാരിച്ചു നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾ ക്കിടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

.    അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യപിച്ചിരുന്നതായും പൊലീസ് പരിശോധനയിൽ കണ്ടെത്തിയതായുമാണ് പ്രാഥമിക വിവരം.അപകടത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

NDR news
07 Oct 2026 08:57 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents