headerlogo
crime

പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; നടുവണ്ണൂർ സ്വദേശി പിടിയിൽ

താമരശ്ശേരിയിൽ നിന്ന് പടനിലത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിൽ കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിൽ കരുവണ്ണൂർ സ്വദേശി രാജേഷിനെയാണ് പോലീസ് പിടികൂടിയത്

 പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; നടുവണ്ണൂർ സ്വദേശി പിടിയിൽ
avatar image

NDR news

10 Oct 2026 10:03 PM

താമരശ്ശേരി: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. നടുവണ്ണൂർ കരുവണ്ണൂർ ആശാരിക്കണ്ടി സ്വദേശി നാഗേഷ് എന്ന രാജേഷിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ അഞ്ചാം തീയതി തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.താമരശ്ശേരി പരപ്പൻപൊയിലിൽനിന്ന് പടനിലത്തേക്ക് യാത്ര ചെയ്യുന്നതിനായി ബസിൽ കയറിയ വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. നിറയെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് മണ്ണിൽക്കടവ് ഭാഗത്തെത്തിയപ്പോഴായിരുന്നു സംഭവം. അതിക്രമത്തിൽ സഹികെട്ട വിദ്യാർഥിനി ഉറക്കെ ബഹളംവെക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഇതോടെ ബസ് നിർത്തിയപ്പോൾ പ്രതി ഇറങ്ങിയോടുകയായിരുന്നു. സംഭവത്തിൽ കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

.    സംഭവവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സമാനമായ രീതിയിൽ ഇയാൾ മുമ്പും സ്ത്രീകൾക്ക് നേരെ അതിക്രമം നടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സ്ത്രീകൾ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്ന ബസുകളിൽ മുൻഭാഗത്ത് മാത്രം നിന്നാണ് ഇയാൾ പതിവായി യാത്ര ചെയ്തിരുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

NDR news
10 Oct 2026 10:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents