കുന്നമംഗലത്ത് എംഡിഎംഎ യുമായി രണ്ടുപേർ പിടിയിൽ
വാഹന പരിശോധനയ്ക്കിടെ എംഡി എംഐയുമായി പേരാമ്പ്ര പള്ളിച്ചാലിൽ സ്വദേശി അഫ്നാസ് (27)പാലക്കാട് എടത്തനാട്ടുകര കല്ലിങ്കൽ സ്വദേശിനി റിൻഷ ഫാത്തിമ (23) എന്നിവരാണ് കുന്നമംഗലം പോലീസിന്റെ പിടിയിലായത്
കോഴിക്കോട് കുന്ദമംഗലത്ത് എംഡിഎംഎ വേട്ട; യ
കോഴിക്കോട്: കുന്ദമംഗലത്ത് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവതിയുൾപ്പെടെ രണ്ടുപേർ പിടിയിലായി. പേരാമ്പ്ര പള്ളിച്ചാലിൽ സ്വദേശി അഫ്നാസ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങൽ സ്വദേശി റിൻഷാ ഫാത്തിമ (23) എന്നിവരെയാണ് കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽനിന്ന് 11.90 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായും ഇതിന് വിപണിയിൽ ഏകദേശം 50,000 രൂപ വിലവരുമെന്നും പോലീസ് അറിയിച്ചു.
. ചാത്തമംഗലം എൻഐടിയിൽ നടക്കുന്ന തത്വ 2026 പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. രാത്രി പത്തരയോടെ കുന്ദമംഗലം എസ്‌ഐ ഏലിയാസിന്റെ നേതൃത്വത്തിലുള്ള സംഘം സംശയകരമായ സാഹചര്യത്തിൽ എത്തിയ കാറിന് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വാഹനം നിർത്താതെ വേഗത്തിൽ മുന്നോട്ടുപോയി.
. തുടർന്ന് പോലീസ് സംഘം കാറിനെ പിന്തുടർന്നു. പിന്നീട് എൻഐടി മെഗാ ഹോസ്റ്റലിന് സമീപത്തെ ഒരു അപ്പാർട്ട്മെന്റിന്റെ പാർക്കിങ് ഏരിയയിൽ കാർ നിർത്തിയതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽനിന്ന് എംഡിഎംഎ കണ്ടെത്തിയത്.
. പിടിയിലായ അഫ്നാസിന്റെ പേരിൽ പതിനൊന്നോളം കേസുകൾ നിലവിലുണ്ടെന്നും ഇയാൾ കാപ്പാ നിയമനടപടിയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി. റിൻഷാ ഫാത്തിമയുടെ പേരിലും മൂന്ന് കേസുകൾ നിലവിലുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
. തത്വ 2026 പരിപാടിക്കായി എൻഐടിയിലെത്തുന്ന വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതിനായാണ് ഇരുവരും ലഹരിമരുന്നുമായി ചാത്തമംഗലത്ത് എത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കസ്റ്റഡിയിലെടുത്ത ഇരുവരെയും കുന്ദമംഗലം പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതായും കോടതിയിൽ ഹാജരാക്കി .

