അങ്കമാലി വാഹന അപകടം പ്രതിക്കെതിരെ ജനരോഷം
അങ്കമാലിയിൽ മിനി കൂപ്പർ കാർ ഇടിച്ച് സ്കൂട്ടർ യാത്രകരായ മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ സുഹൈൽ സജീവിനെതിരെ വൻ ജനരോഷം.
കൊച്ചി: നെടുമ്പാശsരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തില്‍ കാർ ഓടിച്ച സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ് എടുത്ത് പൊലിസ്. 19 വയസാണ് പ്രതിക്ക്. സുഹൈല്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലിസ് പരിശോധിക്കും.പരിശോധനയ്ക്കായി രക്ത സാമ്പിൾ എടുത്തിട്ടുണ്ട്. നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടയിൽ ഇയാൾ മൂന്ന് വ്യത്യസ്ത ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട് . വാഹനം അമിതവേഗത്തിൽ ആയിരുന്നു എന്നും കർശനമായ നടപടി ഉണ്ടാകും എന്നും സർക്കിൾ ഇൻസ്പെക്ടർ ബി.കെ. അരുൺ പ്രതികരിച്ചു. സുഹൈൽ സജീവ് രാജഗിരി കോളേജ് വിദ്യാർത്ഥിയാണ്. അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിനവ് ഉൾപ്പെടെയുള്ള മറ്റു ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹൈലിന്റെ അച്ഛന്റെ പേരിലുള്ളതാണ് വാഹനം.
. സ്കൂട്ടർ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവും ആണ് മരിച്ചത്. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടോടെ ആയിരുന്നു അപകടം. അപകടത്തിൽപ്പെട്ട മിനി കൂപ്പർ നെടുമ്പാശേരി സ്റ്റേഷനിലേക്ക് മാറ്റി.
. കേരളത്തിൽ മദ്യപിക്കാനുള്ള നിയമപരമായ പ്രായം 23 വയസ്സായിരിക്കെ, 19 വയസ്സുകാരനായ സുഹൈലിന് മദ്യം നൽകിയ ബാറുകൾക്കെതിരെ എക്സൈസ് വകുപ്പ് കർശന നടപടി ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചു വരുന്നു.
. അപകടത്തിന് ശേഷം നാട്ടുകാരോട് തട്ടിക്കയറുകയും "എന്റെ പപ്പ എല്ലാം നോക്കിക്കോളും" എന്ന് അഹങ്കാരത്തോടെ സംസാരിക്കുകയും ചെയ്ത പ്രതിക്കെതിരെ വലിയ ജനരോഷമാണ് ഉയർന്നത്. മെഡിക്കൽ പരിശോധനയ്ക്കായി അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിക്ക് നേരെ കൈയേറ്റശ്രമവും ഉണ്ടായി

