വാറ്റ് ചാരായവുമായി ബാലുശ്ശേരി സ്വദേശിയെ എക്സൈസ് പിടികൂടി
ബാലുശ്ശേരി കുറുമ്പൊയിൽ സന്തോഷ് കുമാർ (44) നെയാണ് താമരശ്ശേരി എക്സൈസ് സംഘം പിടികൂടിയത്
താമരശ്ശേരി: ബാലുശ്ശേരി കുറുമ്പൊയിൽ ഭാഗത്ത് താമരശ്ശേരി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 25 ലിറ്റർ നാടൻ വാറ്റ് ചാരായവുമായി ബാലുശ്ശേരി കുറുമ്പൊയിൽ സ്വദേശി സന്തോഷ് കുമാർ (44)നെ താമരശ്ശേരി എക്സൈസ് സംഘം പിടികൂടി.
പ്രിവൻ്റീവ് ഓഫീസർ കെ ഗിരീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഒഫീസർ (ഗ്രേഡ്) ധനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ നൗഷീർ, സിവിൽ എക്സൈ ഓഫീസർ (ഡ്രൈവർ) പ്രജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

