headerlogo
crime

കണ്ണൂർ വനിതാ ജയിലിൽ തടവുകാരികളിൽ നിന്ന് എംഡിഎംഎ പിടിച്ചു

ലഹരി കേസിൽ തടവിൽ കഴിയുന്ന റോഷ്നി സാവിയോ, സുബൈദ എന്നീ തടവുകാരിൽ നിന്നാണ് ജയിൽ അധികൃതർ എംഡിഎംഎ പിടിച്ചത്

 കണ്ണൂർ വനിതാ ജയിലിൽ തടവുകാരികളിൽ നിന്ന് എംഡിഎംഎ പിടിച്ചു
avatar image

NDR news

13 Oct 2026 04:14 PM

കണ്ണൂർ: കണ്ണൂർ വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി. ലഹരി വിൽപന കേസിലെ പ്രതികളായവടകര കൊട്ടകടവ് സ്വദേശി റോഷ്നി സാവിയോ എന്ന സാബിറ, തലശ്ശേരി ചാലിൽ സ്വദേശി പി.കെ. റുബൈദ എന്നിവരിൽ നിന്നാണ് 0.30 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഇരുവരും ലഹരി വിൽപ്പന കേസുകളിലെ പ്രതിയാണ്. റോഷ്‌നി സാവിയോ ആറ് ദിവസം മുമ്പും, റുബൈദ രണ്ട് ദിവസം മുമ്പുമാണ് ജയിലിലെത്തിയത്. തിങ്കളാഴ്ചവൈകിട്ടാണ് സംഭവം. പ്രതികളെ കേസുമായി ബന്ധപ്പെട്ട് ന്യൂമാഹി കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് തിരിച്ച് ജയിലിൽ എത്തിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികൾ വെള്ളം കുടിക്കാൻ ഗ്ലാസെടുത്തപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

.      ആറ് ദിവസം മുമ്പ് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നിന്നും 194 എംഡിഎംഎയുമായി രണ്ട് ഉളിക്കൽ സ്വദേശികൾ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ റോഷ്നിയാണ് തങ്ങൾക്ക് ലഹരി മരുന്ന് എത്തിച്ചതെന്ന് മൊഴി നൽകി. തുടർന്ന് ഇരട്ടി പൊലീസ് തൃശൂരിൽ നിന്നും അതിസാഹിസകമായി റോഷ്നിയെ പിടികൂടുന്നത്. ഒരു പോക്സോ കേസിൽ പ്രതിയാണ് റോഷ്നി. അന്താരാഷ്ട്ര ലഹരി സംഘവുമായി ബന്ധമുണ്ട് ഇവർക്കെന്നും പൊലീസ് അറിയിച്ചു.

.     ന്യൂമാഹിയിൽ നിന്നാണ് റുബൈദയെ ലഹരിയുമായി പിടികൂടിയത്. റുബൈദയും ആൺസുഹൃത്തും ന്യൂമാഹിയിലെ വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തി വരവെയാണ് പിടിയിലായത്. ഇരുവരും എങ്ങനെയാണ് ജയിലിലേക്ക് എംഡിഎംഎ കടത്തിയതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.

NDR news
13 Oct 2026 04:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents