headerlogo
crime

പന്ത്രണ്ട് വയസുകാരനെ പീഡിപ്പിച്ച കേസിൽ അത്തോളി സ്വദേശിയെ കോടതി ശിക്ഷിച്ചു.

അത്തോളി ആനപ്പാറ കൊങ്ങന്നൂർ അസ്മ മൻസിൽ അഷറഫിനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി 3 വർഷം കഠിന തടവും പിഴയും ശിക്ഷിച്ചത്.

 പന്ത്രണ്ട് വയസുകാരനെ പീഡിപ്പിച്ച കേസിൽ അത്തോളി സ്വദേശിയെ കോടതി ശിക്ഷിച്ചു.
avatar image

NDR news

14 Oct 2026 09:21 AM

കൊയിലാണ്ടി: പന്ത്രണ്ട് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അത്തോളി സ്വദേശിയ്ക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയും. അത്തോളി , ആനപ്പാറ, കൊങ്ങന്നൂര്‍, അസ്മ മന്‍സില്‍ വീട്ടില്‍ അഷ്റഫ് (56) ന് ആണ് കോടതി ശിക്ഷിച്ചത്. പോക്‌സോ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചത്.ഇരുപത്തി അയ്യായിരം രൂപയാണ് പിഴയായി വിധിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലിയാണ് ശിക്ഷവിധിച്ചത്.

.      2022 ല്‍ ആണ് കേസിനു ആസ്പദമായ സംഭവം. കുട്ടിയെ പള്ളിയിലേക്ക് ആണെന്ന് പറഞ്ഞു വീട്ടില്‍ നിന്നും പ്രതി പുഴയുടെ അടുത്തേക്ക് കൂട്ടി കൊണ്ട് പോയി ലൈംഗികമായി ഉപദ്രിവിക്കുക ആയിരുന്നു. പിന്നീട് കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായും പോലീസില്‍ അറിയിക്കുകയുമായിരുന്നു.

.    അത്തോളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ്ബ് ഇന്‍സ്പെക്ടര്‍ മുരളി.പി.കെ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ ജെതിന്‍.പി ഹാജരായി.

NDR news
14 Oct 2026 09:21 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents