headerlogo
crime

വടകര എംഡിഎംഎ കേസ് ഒരാൾ കൂടി അറസ്റ്റിൽ

അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിൽ പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശി ഫിറോസാണ് അറസ്റ്റിലായത്.

 വടകര എംഡിഎംഎ കേസ് ഒരാൾ കൂടി അറസ്റ്റിൽ
avatar image

NDR news

14 Oct 2026 08:18 AM

കോഴിക്കോട്: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശി ഫിറോസാണ് പിടിയിലായത്. പേരാമ്പ്ര പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്.എംഡിഎംഎ ഉപയോഗത്തിനും വില്‍പ്പനക്കും പുറമെ സാമ്പത്തിക ഇടപാടുകളിലും ഇയാള്‍ക്ക് പങ്കുള്ളതായി പൊലീസ് കണ്ടെത്തി.

.     നേരത്തെ, കേസില്‍ ഒരാളെ കൂടി പൊലീസ് പ്രതിചേര്‍ത്തിരുന്നു. കൂത്താളി സ്വദേശി അനസിനെയാണ് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതിചേര്‍ത്തത്. കേസിലെ ആറാം പ്രതിയാണ് അനസ്. ലഹരി കച്ചവടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് അനസ് സഹായം നല്‍കിയെന്നാണ് കണ്ടെത്തല്‍. ലഹരി ആവശ്യക്കാര്‍ക്ക് ലൊക്കേഷന്‍ അയച്ചുനല്‍കിയതും അനസാണെന്നാണ് പൊലീസ് പറയുന്നത്.

.    കേസിലെ മറ്റ് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ബിആര്‍സി അധ്യാപകരായ കീര്‍ത്തന, നീഷ്മ, കാവ്യ എന്നിവര്‍ക്കും അഞ്ചാം പ്രതി ജിജിന്‍ കുര്യാക്കോസിനുമാണ് ജാമ്യം ലഭിച്ചത്. വടകര എന്‍ഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

NDR news
14 Oct 2026 08:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents