പാലക്കാട്ട് ഭിക്ഷക്കാരൻ കൊലചെയ്യപ്പെട്ട കേസിൽ 7 പേർ അറസ്റ്റിൽ
ശനിയാഴ്ച മൂലത്തറ ഡാമിന് സമീപത്തെ കള്ളുഷാപ്പിനടുത്ത് ഭിക്ഷക്കാരനെ മരിച്ച നിലയിൽ കാണപ്പെട്ടത് കൊലപാതകമാണന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്.
പാലക്കാട്: പാലക്കാട് മൂലത്തറയിൽ ഭിക്ഷക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഏഴുപേർ പിടിയിലായി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ചയാണ് മൂലത്തറ ഡാമിന് സമീപത്തെ കള്ളുഷാപ്പിനടുത്ത് കുറ്റികാട്ടിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഏഴുപേർ പിടിയിലായത്.
. ആൾക്കൂട്ട കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണെന്നാണ് നാട്ടുകാരുടെ ആരോപണം.

