പാനൂരിൽ 16 വയസുകാരൻ കാർ ഓടിച്ചതിൽ ഉടമക്കെതിരെ കേസ്
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനമോടിക്കാൻ കൊടുത്ത ഉടമക്കെതിരെ പാനൂർ പോലീസ് കേസ് എടുത്തു.
പാനൂർ: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കാർ ഓടിക്കാൻ നൽകിയ വാഹന ഉടമക്കെതിരെ 4 വകുപ്പുകൾ ചുമത്തി പാനൂർ പോലീസ് കേസെടുത്തു. പാനൂർ വൈദ്യർ പീടികയിൽ വച്ച് വാഹന പരിശോധന നടത്തുന്നതി നിടെയാണ് അമിത വേഗതയിലും, അശ്രദ്ധമായും 16 കാരൻ കാറോടിച്ചെത്തിയത്. പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാറിനെ പൊലീസ് സ്റ്റേഷനുമുന്നിൽ വച്ചാണ് പിന്തുടർന്ന് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയ കാർ ഉടമ പാനൂർ പുത്തൂരിലെ നജീബിനെതിരെ 1988 ലെ മോട്ടോർ വാഹന നിയമം 5,180, 199A(1), 199A(2) വകുപ്പുകൾ ചുമത്തി കേസെടുത്തു

