headerlogo
crime

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ സാമ്പത്തിക തട്ടിപ്പ്

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് സ്വകാര്യസ്ഥാപനത്തിന്‍റെ ക്യുആര്‍ സ്കാനർ ഉപയോഗിച്ച് ജീവനക്കാര്‍ 7 ലക്ഷം തട്ടി

 പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ സാമ്പത്തിക തട്ടിപ്പ്
avatar image

NDR news

17 Oct 2026 09:34 AM

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ സാമ്പത്തിക തട്ടിപ്പ്. ജീവനക്കാർ 7 ലക്ഷം തട്ടിയതായാണ് പരാതി. സ്വകാര്യസ്ഥാപനത്തിന്‍റെ ക്യുആര്‍ സ്കാനർ സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. കേസിൽ 6 പ്രതികളുണ്ട്. ഉത്തർപ്രദേശ് സ്വദേശികളായ ഉമാശങ്കര്‍, മോണ്ടി രാജ്‍പുത്, ഹരിമോഹൻ, ശിം, നവീൻസിങ് ഭദോരിയ എന്നിവരാണ് പ്രതികൾ. 

.      ഇതിൽ ഒന്നാം പ്രതിയായ ബിപിൻ രാജ്പുത്തിനെ പന്തിരാങ്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സെപ്തംബര്‍ 2 മുതൽ ഒക്ടോബര്‍ 5 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. എസ്ഐ എൻ. രാജ്‍കുമാറിനാണ് അനേഷണച്ചുമതല. 

.       അമിത് കുമാർ ശർമ എന്നയാളാണ് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടന്നുപോകുമ്പോൾ ജീവനക്കാർ സ്വന്തം നിലയിലുള്ള ക്യുആർ കോഡ് സ്കാനർ കാണിച്ചു കൊടുക്കുകയും, അതിലൂടെ ലഭിക്കുന്ന പണം കമ്പനിയുടെ അക്കൗണ്ടിലേക്ക് പോകാതെ പ്രതികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റുകയുമായിരുന്നു. 

.      ടോൾ പ്ലാസയിലെ മാനേജർ നടത്തിയ പരിശോധനയിലാണ് വലിയ തോതിലുള്ള ഈ തട്ടിപ്പ് പുറത്തുവന്നതും തുടർന്ന് പൊലീസിൽ പരാതി നൽകിയതും.

NDR news
17 Oct 2026 09:34 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents