കഞ്ചാവുമായി യുവ ഡോക്ടർ പിടിയിലായി.
നിലമ്പൂർ സ്വദേശി ഡോ. സോനു സുരേഷ് (34) ആണ് പിടിയിലായത്.
തൃശ്ശൂർ: കയ്പമംഗലത്ത് കഞ്ചാവുമായി യുവഡോക്ടർ പിടിയിൽ. നിലമ്പൂർ സ്വദേശി ഡോ. സോനു സുരേഷ് (34) ആണ് 100 ഗ്രാം കഞ്ചാവുമായി പിടിയിലായത്. കയ്പമംഗലത്തെ സ്വകാര്യ ക്ലിനിക്കിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഇയാൾ.ഡോക്ടർക്ക് കഞ്ചാവ് എത്തിച്ചുനൽകിയ യുവാവിനെയും പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും കയ്പമംഗലം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്

