നാലുദിവസത്തെ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 6199 പേർ കുടുങ്ങി.
സംസ്ഥാന പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ മദ്യപിച്ച് വാഹനമോടിച്ച 6199 പേർക്കെതിരെ കേസടുത്തു.
തിരുവനന്തപുരം:മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താനുള്ള സംസ്ഥാന പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങിയത് 6199 പേർ.
. എഡിജിപി പി വിജയന്റെ നിർദ്ദേശപ്രകാരം സോൺ ഐ ജി മാർ , ജില്ലാ പോലീസ് മേധാവികൾ, റേഞ്ച് ഡി ഐ ജി മാർ എന്നിവരുടെ മേൽനോട്ടത്തിൽ സ്പെഷ്യൽ യൂണിറ്റുകൾ രൂപീകരിച്ചാണ് പരിശോധന നടത്തിയത്. ഒക്ടോബർ 13 മുതൽ 17 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത് . എറണാകുളം 710 തിരുവനന്തപുരം റൂറൽ 497 കോട്ടയം 456 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം . ഏറ്റവും കുറവ് കാസർകോട് ജില്ലയിലാണ്. 75 എണ്ണം. റോഡപകടങ്ങൾ ഉണ്ടാകുന്നതിൽ മദ്യപാനം വലിയ പങ്കുവഹിക്കുന്നതു കൊണ്ടാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു

