പള്ളിയിലെ ഭണ്ഡാര മോഷണം പ്രതി അറസ്റ്റിൽ
ചെമ്പനോട സെന്റ് ജോസഫ് പള്ളിയിലെ ഭണ്ഡാരമോഷണം കേസിലെ പ്രതി അവിടനല്ലൂർ താനിക്കോട്ട് മീത്തൽ സതീശനെ പെരുമണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തു.
പെരുവണ്ണാമൂഴി : ചെമ്പനോട സെൻ്റ് ജോസഫ് പള്ളിയുടെ മുന്നിലെ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി യെ പോലീസ് അറസ്റ്റു ചെയ്തു. അവിടനല്ലൂർ താനിക്കോട്ട് മീത്തിൽ സതീശനെ (38) പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 10 ന് രാത്രിയാണ് മോഷണംനടന്നത്. ഭണ്ഡാരത്തിൻ്റെ പൂട്ട് പൊളിച്ച് പണം കവരുകയായിരുന്നു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു. നിരവധി ഭണ്ഡരങ്ങൾ കുത്തിതുറന്നു പണം കവരുന്ന രീതിയാണ് ഈ മോഷ്ടാവിൻ്റെത്.

